10 വര്‍ഷം മുന്‍പാണ് സന്ദര്‍ഭം. പ്ലസ്‌ടു കഴിഞ്ഞു കോഴ്സ് കഴിഞ്ഞാല്‍ ഉടനെ ജോലി എന്ന ലക്ഷ്യം മുന്‍നിര്‍ത്തി National College Of Pharmacy, Manassery യില്‍ ചേരുന്നത്. 2003 ലെ ഡിസംബര്‍ മാസത്തില്‍. ആദ്യത്തെ 3-4 ദിവസങ്ങളില്‍ പലരും പറഞ്ഞുവച്ച പോലെ റാഗിംഗ് ഒന്നുമുണ്ടായില്ല. ആകെ അലോസരപ്പെടുത്തിയിരുന്നത് insirt, shoe, t-shirt ധരിക്കാന്‍ പാടില്ല എന്നൊക്കെയുള്ള ചിട്ടകള്‍ ആയിരുന്നു.
പെട്ടെന്നൊരു ദിവസം നെറ്റിയിലെക്കും, തോളിലേക്കും ഇറങ്ങികിടക്കുന്ന മുടിയിഴകളുമായി ഒരു stylan ക്ലാസ്സില്‍ കയറിവന്നു. കുറച്ചു ചോദ്യങ്ങള്‍ തുരുതുരാന്നു. അങ്ങനെ എല്ലാവരുടെയും ചോദ്യങ്ങള്‍ക്ക് ഉത്തരം പറയുന്ന ശീലം പണ്ടേ ഇല്ലാത്തത് കൊണ്ട് തികച്ചും ധാര്‍ഷ്ട്യത്തില്‍ എന്‍റെ മറുപടി. അതവനെ ഒന്നുകൂടി ഉഷാറാക്കി. പിന്നെ അവന്‍റെ വക പട്ടുപാടിക്കല്‍ തുടങ്ങി ചില്ലറ റാഗിംഗ്. പിടിവിട്ടപ്പോള്‍ ഉള്ളില്‍ കരുതി “മുടിഞ്ഞ അഹങ്കാരം. ആ മുടിയിലാവും ഇതെല്ലാം ഇരിക്കുന്നത്”.
പിന്നെ college sports ദിനങ്ങളിലാണ് വീണ്ടും മുട്ടുന്നത്. നാട്ടിലെ കാരംസ് ചാമ്പ്യന്‍ ആയിരുന്ന ഞാന്‍ നിതിന്‍ സി ജോസ് എന്ന പങ്കാളിയോടൊപ്പം രണ്ടാം റൌണ്ടില്‍ എത്തി. (അന്നും തടി അനങ്ങിയുള്ള കളികള്‍ക്ക് അത്ര പോരാ) എതിരെ വീണ്ടും ആ മുടിക്കാരന്‍. അവനോടു അസ്സലായി കളിച്ചു തോറ്റ്. വേറെ ആരായാലും കുഴപ്പമില്ലായിരുന്നു ഈ അഹങ്കാരിയോടു തന്നെ തോറ്റല്ലോ എന്നുള്ളില്‍ വിഷമം അപ്പോള്‍. പിന്നെ അവന്‍റെ ക്ലാസ്സിലെ ഒരു പെണ്‍കുട്ടിയുമായി ഉടക്കിയതിന്റെ പേരില്‍ ഉള്ള പ്രശ്നങ്ങള്‍. വേറെ ഒരു പ്രശ്നത്തില്‍ എന്‍റെ സഹമുറിയനോടൊപ്പം അവനു സസ്പെന്‍ഷന്‍.
ആദ്യവര്‍ഷം കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ താമസിക്കാന്‍ വീട് എടുത്തത് അവനും കൂട്ടരും താമസിക്കുന്നതിനു നേരെ എതിര്‍വശത്ത്. അപ്പോഴേക്കും കണ്ടാല്‍ ചിരിക്കും എന്തെങ്കിലും സംസാരിക്കും എന്ന നിലയില്‍ എത്തിയിരിന്നു എങ്കിലും അഹങ്കാരി എന്ന സങ്കല്‍പ്പത്തിന് മാറ്റമുണ്ടായിട്ടില്ല.
അങ്ങനെ ഒരുനാള്‍ തികച്ചും ആകസ്മികമായാണ് ലഹരി നിറഞ്ഞുനിന്ന ചഷകത്തിനു ഇരുപുറവും ആയി ഇരുന്നത്. പിന്നെ കൂടികാഴ്ചകള്‍ സ്ഥിരമായി. എത്രയോ ചവറു സിനിമകള്‍ ഒരുമിച്ചു കണ്ടു മലയാളസിനിമയെ പ്രതിസന്ധികളില്‍ നിന്നും കരകയറ്റിയിരിക്കുന്നു. ഇടക്കൊരു രാത്രിയില്‍ ഒരുപാടു ആശംസകാര്‍ഡുകള്‍ കാണിച്ചു എന്നെ അസൂയപ്പെടുത്തികൊണ്ട് അവന്‍റെ പ്രണയത്തെക്കുറിച്ച് പറഞ്ഞു. അപ്പോഴേക്കും ആ മുടിയിഴകളില്‍ നിന്നും അഹങ്കാരം നിശ്ശേഷം ഒഴുകിയിറങ്ങി സ്നേഹത്തിന്‍റെ നിറസൌന്ദര്യം സ്ഥാനം പിടിച്ചിരുന്നു.
പിന്നെ എത്രയോ ദിനരാത്രങ്ങള്‍. അല്ലറചില്ലറ തല്ലുകൊള്ളിത്തരങ്ങള്‍. വണ്ടിതടയല്‍, പോസ്റ്റര്‍ ഒട്ടിക്കല്‍, റാഗിംഗ്, സസ്പെന്‍ഷന്‍ അങ്ങനെയങ്ങനെ. എന്താവും എന്ന് ഞാന്‍ പേടിച്ചിരുന്ന ആയി നമ്മള്‍ പുറത്തേക്ക്. പിന്നെ ഇടക്ക് ആവശ്യങ്ങള്‍ക്കും അനാവശ്യങ്ങള്‍ക്കും വീട്ടില്‍ നിന്ന് മുങ്ങും മണാശ്ശേരിക്ക്.
ഒരു നവംബര്‍ സന്ധ്യക്ക് ആണ് അടുത്ത വീടിലേക്ക് യാസിറിന്റെ വിളി വരുന്നത്. “ജെറി ഇന്നു രാവിലെ.......ബൈക്ക് ആക്സിടെന്റ്റ് ആയിരുന്നു”. “ചുമ്മാ കളിപ്പിക്കല്ലെട” എന്ന് യാസിരിനോട് ഞാന്‍. പിന്നെ സത്യമാണെന്ന് മനസ്സിലായപ്പോള്‍ ഉള്ളില്‍ എന്തൊക്കെയോ. ആ സാന്ധ്യനേരത്ത് വലിയ വേദന ഒന്നും തോന്നിയില്ല. (ഒരുപക്ഷെ സത്യമാണെന്ന് മനസ് അപ്പോഴും അന്ഗീകരിക്കാത്തത് കൊണ്ടാവാം). രാത്രി ഭക്ഷണവും,പതിവ് വായനയും വേണ്ടെന്നു വച്ച് നേരത്തെ കിടന്നു. ഓര്‍ക്കുന്തോറും ഉള്ളില്‍ എന്തോ ആരോ പിടിച്ചുലക്കുന്നു. ഉണരുമ്പോള്‍ കിടക്കയില്‍ നനവും, ചൂടും ഉണ്ടായിരുന്നു.
പിറ്റേന്ന് ആദ്യം അവിടെ പോകണമെന്ന് കരുതിയെങ്കിലും പിന്നെ വേണ്ടെന്നു വച്ചു. ആ മുടിയിഴകളും ആരെയും കൂസാത്ത പെരുമാറ്റവും മാത്രം ഉള്ളില്‍ നിറഞ്ഞിരിക്കട്ടെ എന്ന് കരുതി. കുറച്ചുനാള്‍ കഴിഞ്ഞു അവന്‍റെ പുതിയ വീടിന്റെ കുടിയിരിപ്പിനു പോയി. എല്ലാവര്‍ക്കും പെട്ടെന്നു മടങ്ങാന്‍ ആയിരുന്നു തിടുക്കം.
ജെറി ഭൂമിയില്‍ അല്ലാതെ വേറൊരു ലോകത്തിലും വിശ്വസിക്കാത്തതിനാല്‍ സ്വര്‍ഗ്ഗത്തില്‍ നീയുണ്ട് എന്ന് പറയുന്നില്ല. എപ്പോഴും എന്നും നിന്നെ ഓര്‍ക്കാറുണ്ട് എന്ന് അനാവശ്യമായി പുലംബുന്നുമില്ല. പക്ഷെ ഒന്നുമാത്രം ഉറപ്പുണ്ട്. ‘ഞങ്ങള്‍ കുറച്ചുപേരുടെ ഉള്ളില്‍ ഇപ്പോഴും ആ മുടിയിഴകള്‍ (ഓര്‍ക്കുമ്പോള്‍ എന്നും ആദ്യം എത്തുക അവന്‍റെ മുടിയിഴകള്‍ തന്നെയാണ്) വിസ്മരിക്കപ്പെടാതെ ഉണ്ട്. ഞങ്ങള്‍ ഒരിക്കലും നിന്നെ നഷ്ടപ്പെടുത്തില്ല.
“എതുനാള്‍
നാമിനി നിന്‍ വീട്ടുകോലായില്‍
പായും വിരിച്ചോരുമിച്ചിരിക
Visit here for full Post
No comments:
Post a Comment